ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സ്നേഹാമൃത് 2024 ആറാട്ടുപുഴ ജെ.എം.എസ് ഹാളിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എൽ.മൻസൂർ, എൽ.അമ്പിളി, ഗ്രാമപഞ്ചായത്തംഗം നിർമ്മല ജോയി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.ഡി.ഹരികുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എൻ.ഹയറുന്നിസ എന്നിവർ സംസാരിച്ചു.