ഹരിപ്പാട് : ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് കെ.കെ. സുരേന്ദ്രനാഥ് ഉദ്ഘാടനംചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.വി.ഷുക്കൂർ, കെ.കെ.രാമകൃഷ്ണൻ, കാട്ടിൽ സത്താർ, കെ.ആർ.രാജൻ, മോഹനൻ പിള്ള, കെ.എസ്.ഹരികൃഷ്ണൻ, വി.കെ.നാഥൻ, മിനി സാറാമ്മ, വിഷ്ണു ആർ. ഹരിപ്പാട്, ശ്രീവിവേക്, വൃന്ദ എസ്. കുമാർ, നിർമ്മലകുമാരി, മഞ്ജു ഷാജി, ഉമാറാണി, പ്രദീപ്‌ പോക്കാട്ട്, രാജൻ ജോൺ എന്നിവർ സംസാരിച്ചു.