
ചേർത്തല : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 76-ാം രക്ത സാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം കോൺഗ്രസ് ഭവനിൽ നടന്ന അനുസ്മരണത്തിൽ പ്രസിഡന്റ് എം.ജോണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ.സലിമോൻ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.നമ്പ്യാർ, ഷാജി കെ.തറയിൽ,
ടി.ഇ.ഹിലാരിയോസ്, ജി.ഹരിദാസ്, കെ.എം.രജനി, ട്രെഷറർ ഇ.ബി.മോഹനൻ എന്നിവർ സംസാരിച്ചു.