സംസ്ഥാനത്ത് ഒന്നാമതായി പുറക്കാട് പഞ്ചായത്ത്
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി സമർപ്പണത്തിൽ സംസ്ഥാനത്ത് പുറക്കാട് ഗ്രാമ പഞ്ചായത്ത് ഒന്നാമതെത്തി. ജില്ലയിലെ 25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതിക്ക് ജില്ല ആസൂത്രണ സമിതി ചെയർപേഴ്‌സൺ കെ.ജി.രാജേശ്വരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകി. പുറക്കാടിനു പുറമെ മുട്ടാർ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, ഭരണിക്കാവ്, കൈനകരി, മുതുകുളം, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി, എടത്വാ, വീയപുരം, പുന്നപ്ര വടക്ക്, വെളിയനാട്, രാമങ്കരി, മാരാരിക്കുളം വടക്ക്, ചുനക്കര, ചമ്പക്കുളം, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, തുറവൂർ, ആറാട്ടുപുഴ, ചെട്ടികുളങ്ങര എന്നീ ഗ്രാമപഞ്ചായത്തുകളുടെയും മുതുകുളം, ഭരണിക്കാവ്, ഹരിപ്പാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികൾക്കുമാണ് അംഗീകാരം നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതിയുടെ അനിവാര്യ ഭേദഗതി പ്രോജക്ടുകൾക്കും അംഗീകാരം നൽകി.