
ഹരിപ്പാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സമ്മേളനം കുമാരപുരം ഗവ. എൽ.പി.എസിൽ ആശാൻ സ്മാരക സമിതി ചെയർമാൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മേഖലയിലെ 16 യൂണിറ്റുകളിലെ പ്രതിനിധികൾ പങ്കെടുത്തു. ജനാധിപത്യവും മതനിരപേക്ഷതയും എന്ന വിഷയത്തിൽ രാമപുരം ചന്ദ്രബാബു പ്രഭാഷണം നടത്തി. ഡോ.ഷേർലി.പി.ആനന്ദ് പരിണാമ സിദ്ധാന്തവും വെല്ലുവിളികളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. മേഖല പ്രസിഡന്റ് സോമരാജൻ അദ്ധ്യക്ഷനായ യോഗത്തിൽ ഗോപീകൃഷ്ണൻ സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി അനിൽ മാത്യു മേഖലാ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബഹുലേയൻ കണക്കും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ് സംഘടനാരേഖ അവതരിപ്പിച്ചു. പുതിയ മേഖലാ പ്രസിഡന്റായി ഡോ.സദാശിവനെയും സെക്രട്ടറിയായി ബാഹുലേയനെയും ട്രഷററായി അനിൽ മാത്യുവിനെയും തിരഞ്ഞെടുത്തു.