ambala

അമ്പലപ്പുഴ : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ കച്ചേരിമുക്കിൽ അധികൃതർ ആശാസ്ത്രീയ നിർമ്മാണം തുടർന്നാൽ പ്രവർത്തികൾ തടയുകയും അമ്പലപ്പുഴയിൽ ഹർത്താൽ നടത്തുമെന്നും കോൺഗ്രസ്‌. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂർ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനത്തിലാണ് പ്രഖ്യാപനം. വികസനത്തിന് കോൺഗ്രസ്‌ എതിരല്ലെന്നും എന്നാൽ, ജനഹിതം മാനിച്ചും,​ ദീർഘവീക്ഷണത്തോടെയുമുള്ള പ്രവർത്തികളാണ് നടപ്പിലാക്കേണ്ടതെന്നും സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി .സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.എ.ഹാമിദ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.ബി.ബാബുപ്രസാദ്, മുൻ എം.എൽ.എ അഡ്വ.ഡി.സുഗതൻ, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ്, കെ.പി.സി.സി വിചാർ വിഭാഗ് ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി പി. സാബു,എസ്.സുബാഹു, യു. ഡി .എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. ആർ.സനൽകുമാർ, എം.എച്ച്.വിജയൻ, സി.പ്രദീപ്, ബിന്ദു ബൈജു, എ.ആർ. കണ്ണൻ, രമ തങ്കപ്പൻ,എൻ. ഷിനോയ്,ആർ.വി.ഇടവന, വി .ദിൽജിത്ത്,എം.ബൈജു,പി. വി. ഷാജി, കെ. രാജൻ,സീനോ വിജയരാജ്, പി.കെ. മോഹനൻ,ഹസ്സൻ പൈങ്ങാമഠം,എം സോമൻപിള്ള,ആർ.ശ്രീകുമാർ,സാജൻ എബ്രഹാം,നജീഫ് അരീശ്ശേരി,എൻ .ശിവദാസൻ, മഹിളാ കോൺഗ്രസ്‌ ഭാരവാഹികളായ സുഷമ മോഹൻദാസ്,ഷഹന മജീദ്,മാനിഷാത,സുജ തങ്കകുട്ടൻ തുടങ്ങിയവർ സംസാരിച്ചു.