
ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തണ്ണീർമുക്കം ഗവ.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിലെ വിദ്യാർത്ഥികൾ നിർമ്മിച്ച സ്‌നേഹാരാമം മന്ത്റി. പി. പ്രസാദ് നാടിന് സമർപ്പിച്ചു. പ്രസിഡന്റ് ജി.ശശികല അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.എസ്. ഷാജി മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷ് ,സ്ഥിരം സമിതി ചെയർമാൻമാരായ വി.എസ്.സുരേഷ്‌കുമാർ,സീനാ സുർജിത്ത് , മിനി ലനിൻ,പഞ്ചായത്ത് അംഗങ്ങളായ വി.പി.ബിനു,ഗിരീഷ് ,ഹേന തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ രഞ്ജു മോൾ സ്വാഗതവും പ്രോഗ്രാം ഓഫീസർ ആർ.വിനേഷ് നന്ദിയും പറഞ്ഞു.