ആലപ്പുഴ: കുട്ടനാട് താലൂക്കിലെ തലവടി ഗ്രാമപഞ്ചായത്തിൽ ആനപ്രമ്പാൽ എം.ടി.എൽ.പി.എസ് സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. സ്‌കൂളിലെ ആറ് എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് മുണ്ടിനീര് ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ വിദ്യാർത്ഥികളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത പരിഗണിച്ച് 21 ദിവസത്തേക്ക് സ്‌കൂളിന് അവധി നൽകണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്.