ആലപ്പുഴ : അഡ്വ.രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചത് തീവ്രവാദികൾക്കുള്ള താക്കീതാണെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ പറഞ്ഞു. വീട്ടിൽ അതിക്രമിച്ചുകയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും സഹോദരന്റെയും മുന്നിലിട്ട് അതിക്രൂരമായി നടത്തിയ കൊലപാതകം മനസാക്ഷിയുള്ള ആരും സഹിക്കുന്നതല്ല. കേരളത്തിൽ തീവ്രവാദശക്തികൾക്ക് തഴച്ചുവളരാനുള്ള സാഹചര്യമൊരുക്കിയ സി.പി.എം - കോൺഗ്രസ് നേതൃത്വമാണ് കൊലപാതകത്തിന്റെ കാരണക്കാർ. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സത്യസന്ധമായ നിലപാട് സ്വീകരിച്ച അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അഭിനന്ദനമർഹിക്കുവെന്നും അദ്ദേഹം പറഞ്ഞു.