മാവേലിക്കര: മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 76​ാമത് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അധ്യക്ഷനായി. അഡ്വ.കുഞ്ഞുമോൾരാജു, കെ.ഗോപൻ, നൈനാൻ.സി.കുറ്റിശേരിൽ, പഞ്ചവടിവേണു, കെ.സി.ഫിലിപ്പ്, കുറത്തികാട് രാജൻ, കെ.വി.ശ്രീകുമാർ, റ്റി.കൃഷ്ണകുമാരി, സജീവ് പ്രായിക്കര, മനസ് രാജൻ, ശാന്തി അജയൻ, ജി.ഗോപകുമാർ, രാജു പുളിന്തറ, രമേശ് കുമാർ, രമേശ് ഉപ്പാൻസ്, ലാലിബാബു, പ്രസന്നാബാബു, നൈനാൻ ജോർജ്ജ്, ജസ്റ്റിൻസൺ പാട്രിക്, രാമചന്ദ്രൻ, കെ.പി.ജോൺ,മഹാദേവൻ നായർ എന്നിവർ സംസാരിച്ചു.