ചേർത്തല:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും,ലൂക്കയുടെയും ആഭിമുഖ്യത്തിൽ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലയിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ ഭ്യാഗ്യലക്ഷ്മി ആനന്ദ്,എയ്ഞ്ചൽ എം. ജെ. എന്നിവർ ഒന്നാം സ്ഥാനം നേടി.എം.എസ്.എം കോളേജ് കായംകുളത്തെ വിഷ്ണു.എസ്,മുഹമ്മദ് റാസി എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു.മാവേലിക്കര കെ.യു.സി.ടി.ഇയിലെ എസ്.ആർ.അഞ്ജന,എ.വിജിൽ എന്നിവരാണ് മൂന്നാം സ്ഥാനത്ത്.ഗുരുവരം സെമിനാർ ഹാളിൽ നടന്ന പരിപാടി കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. പരിക്ഷത്ത് ജില്ലാ സെക്രട്ടറി സി.പ്രവീൺലാൽ അദ്ധ്യക്ഷനായി.എൻ.ആർ. ബാലകൃഷ്ണൻ,ഡോ.ടി.പ്രദീപ്,രമ്യ രമണൻ, ടി.ജസ്ന എന്നിവർ സംസാരിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ.എൻ. സവിതയാണ് ക്വിസ് നയിച്ചത്.ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് പുസ്തകങ്ങളും സർട്ടിഫിക്കറ്റും പങ്കെടുത്ത മറ്റ് എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകി.