
മാന്നാർ: കുരട്ടിക്കാട് ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിൽ ക്ഷേത്രതന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട്, മേൽശാന്തി ആൽക്കിടായിൽ പുത്തൻമഠം വാസുദേവൻ എമ്പ്രാന്തിരി, മാടസ്വാമി ക്ഷേത്ര മേൽശാന്തി കൃഷ്ണശർമ, ക്ഷേത്ര ആചാര്യൻ പളനിആചാരി, യജ്ഞാചാര്യൻ അമൃതം ഗോപാലകൃഷ്ണൻ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദേവീഭാഗവത നവാഹയജ്ഞത്തിനും ഉതൃട്ടാതി മഹോത്സവത്തിനും തുടക്കമായി. ദിവസവും ഭാഗവതപാരായണം, പ്രസാദമൂട്ട്, പ്രഭാഷണം എന്നിവ നടക്കും. 2ന് വൈകിട്ട് 5ന് സരസ്വതി പൂജ, 3ന് രാവിലെ 10ന് മഹാമൃത്യഞ്ജയഹോമം, 4ന് രാവിലെ 10ന് പാർവതീ പരിണയ ഘോഷയാത്ര, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ, 5ന് രാവിലെ 10ന് നവഗ്രഹപൂജ, 6ന് വൈകിട്ട് 5ന് കുമാരിപൂജ, 7ന് രാവിലെ 9ന് ധാരാഹോമം, കുടുംബാർച്ചന, 3:30ന് അവഭൃഥസ്നാന ഘോഷയാത്ര, വൈകിട്ട് 6ന് കുങ്കുമകലശാഭിഷേകം, 6ന് ആർ.എൽ.വി ശ്യാം ശശിധരനും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, തിരുവുൽസവം അഞ്ചാം ദിവസമായ 8മുതൽ 11വരെ ദിവസവും രാവിലെ 8:30മുതൽ പറയ്‌ക്കെഴുന്നള്ളിപ്പ്. 12ന് വൈകിട്ട് 5ന് താലപ്പൊലി വരവ്, 6:30ന് തിരുമംഗല്യതാലം സമർപ്പണം, രാത്രി 7.30ന് കുത്തിയോട്ട ചുവടുംപാട്ടും. 13ന് രാവിലെ 10ന് കുംഭകുടം, കാവടിവരവ്, 11.30ന് കാവടിഅഭിഷേകം, രാത്രി 7ന് കരകം ആറാടി വരവ്, 8.30ന് വീരനാട്യം, 10ന് ഭരതനാട്യം 14ന് പുലർച്ചെ 3ന് മഹാനിവേദ്യം പൊങ്കൽ, രവിലെ 8ന് വിൽപ്പാട്ട്, 11ന് മഞ്ഞൾ നീരാട്ടോടെ ഉത്സവം സമാപിക്കും.