ആലപ്പുഴ: രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധിയെ തുടർന്ന് അനിഷ്ടസംഭവങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ ജില്ലയാകമാനം പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പടെ ഇന്നലെ രാത്രി മുതൽ പൊലീസ് പട്രോളിംഗ് ശക്തമാക്കി. രൺജിത്ത് ശ്രീനിവാസന്റെയും കേസിലെ പ്രധാന സാക്ഷികളുടെയും സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടറുടെയും ജില്ലയിലെ പ്രധാന ബി.ജെ.പി സംഘപരിവാർ സംഘടനകളുടെ നേതാക്കളുടെയും വീടുകളും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്. ബി.ജെ.പി ഓഫീസുകൾക്കും പൊലീസ് കാവലുണ്ടാകും.
ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച പുലർച്ചെവരെ ജാഗ്രത പാലിക്കാനാണ് നിർദേശമെങ്കിലും ഏതാനും ദിവസം കൂടി ജില്ലയിലാകമാനം പൊലീസ് പട്രോളിംഗും നിരീക്ഷണവും തുടരും.