
മുഹമ്മ: കല്ലാപ്പുറം സന്മാർഗ സന്ദായിനി ഗ്രന്ഥശാലയ്ക്ക് എം.പി അനുവദിച്ച എക്സ്റ്റൻഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. അലിയാർ എം. മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, സി.ബി.ഷാജികുമാർ, നസീമ ടീച്ചർ, കെ.പി.നന്ദകുമാർ, ഷെജിമോൾ സജീവ്, കെ.ഡി.അനിൽകുമാർ, സച്ചിൻ കുമാർ, പി.അനിക്കുട്ടൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള സമ്മാനദാനവും പാലിയേറ്റീവ് കെയർ ചികിൽസയിൽ കഴിയുന്നവർക്കുള്ള ഉപകരണങ്ങളും വിതരണം ചെയ്തു.