sdgr

ആലപ്പുഴ: ടി.ഡി ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ. സി വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ളാസ് നടത്തി. പി.ടി.എ പ്രസിഡന്റ് സന്തോഷ്‌ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ എച്ച്.എം ശ്രീജ സ്വാഗതം പറഞ്ഞു. ശ്രീരുദ്രാ ആയുർവേദ റിസേർച്ച്‌ സെന്റർ ഡയറക്ടർ ഡോ.വിഷ്ണുനമ്പൂതിരി ക്ളാസ് നയിച്ചു. അദ്ധ്യാപകരായ ലയ ജെ. നായർ, സ്മിത.എൽ, രമാദേവി.എം, പ്രിയ.ജി എന്നിവർ സന്നിഹിതരായിരുന്നു.