
മുഹമ്മ: അഷ്ടലക്ഷ്മി യാഗവും സത്യനാരായണ പൂജയും നടക്കുന്ന മുഹമ്മ കൊച്ചുചിറ മഹാകാളി ക്ഷേത്രത്തിൽ പാലക്കാട് അഖില ഭാരതീയ സന്ത് സമിതി മഹാ മണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി, സ്വാമി മണികണ്ഠസ്വരൂപാനന്ദ സരസ്വതി ,സ്വാമി സായി ശ്വാരാനന്ദ സരസ്വതി, സ്വാമി ശശിധരാനന്ദ സരസ്വതി, സ്വാമി ശിവധർമ്മാനന്ദ സരസ്വതി എന്നിവർ സന്ദർശനം നടത്തി. സ്വാമി പ്രഭാകരാനന്ദ സരസ്വതിയുടെയും സ്വാമി ശിവധർമ്മാനന്ദ സരസ്വതിയുടെയും അജിത് കൊട്ടാരത്തിലിന്റെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു യാഗം. സംഭാഷിതം, ഋൃഗ്‌വേദാർച്ചന, ഗായത്രി മന്ത്രജപം, മഹാഗണപതിഹോമം, വിജയലക്ഷ്മി അഖണ്ഡനാമാർച്ചന, സംഗീതാർച്ചന എന്നിവയും നടന്നു. ക്ഷേത്ര കാര്യദർശി അംബിയമ്മ, എ.രമണൻ, വി.പി.പുഷ്പൻ, ഡി.സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.