photo

ചേർത്തല:വാരനാട് ദേവിക്ഷേത്രത്തിലെ ഉത്സവത്തിന്റെ വിഭവസമാഹരണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിന് ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ,വൈസ് പ്രസിഡന്റുമാരായ വെള്ളിയാകുളം പരമേശ്വരൻ,എം.ആർ.വേണുഗോപാൽ,എക്സിക്യൂട്ടീവ് കമ്മി​റ്റിയംഗം പി.അനിയപ്പൻ എന്നിവർ നേതൃത്വം നൽകി. ഉത്സവത്തിന് ഫെബ്രുവരി 2ന് രാവിലെ 11.30ന് കൊടിയേറും.കുംഭഭരണി ഉത്സവദിനമായ 15ന് ഉത്സവം സമാപിക്കും.ഉത്സവ ദിനങ്ങളിലെല്ലാം ഉച്ചയ്ക്ക് പ്രസാദമൂട്ടുണ്ടാകും.