
പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 5296-ാം നമ്പർ അരൂക്കുറ്റി വടുതല ശാഖയുടെ നേതൃത്വത്തിൽ 25 ന് ജമാ അത്തെ ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്ക്കൂൾ മൈതാനത്ത് നടക്കുന്ന സർവ്വമതസമ്മേളനത്തിന്റെ ലോഗോ പ്രകാശനം സ്വാമി ധർമ്മ ചൈതന്യ നിർവ്വഹിച്ചു. കോട്ടൂർ കാട്ടുപുറം പള്ളി കമ്മറ്റി ട്രഷറർ റഹ്മത്തുള്ള, പ്രോഗ്രാം ചെയർമാൻ പി.എം.അഭിലാഷ്, ജനറൽ കൺവീനർ കെ.പി.നടരാജൻ, ,കൺവീനർ എ.കെ. മുകുന്ദൻ, 602-ാം നമ്പർ ശാഖ പ്രസിഡന്റ് മനോഹരൻ, 1013 -ാം നമ്പർ ശാഖാ പ്രസിഡന്റ് മുരളീധരൻ, 5296-ാംനമ്പർ ശാഖാ സെക്രട്ടറി സുരേഷ്, പി.എം.ഷജീർ ഖാൻ, എൻ.എ. സിറാജുദ്ദീൻ, പ്രദീപ്, പി.കെ. ഷാജി, സദാനന്ദൻ തോട്ടാത്ത്, വിനീഷ് വിജയൻ എന്നിവർ പങ്കെടുത്തു