
മാവേലിക്കര: കേരള കോൺഗ്രസ് മുതിർന്ന നേതാവും മാവേലിക്കര അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി പ്രസിഡന്റുമായ മാവേലിക്കര മുളമൂട്ടിൽ ഭവനത്തിൽ റോണി ടി. ഡാനിയേൽ (84) നിര്യാതനായി. സംസ്കാരം 3ന് ഉച്ചക്ക് 12ന് മാവേലിക്കര കണ്ടിയൂർ സെമിത്തേരിയിൽ. മാവേലിക്കര നഗരസഭ മുൻ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, മാവേലിക്കര റെഡ് ക്രോസ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലീലാമ്മ ഡാനിയേൽ. മക്കൾ: വിനോജ്, സ്വപ്ന, പരേതനായ മനോജ്. മരുമക്കൾ: സിസി, ഗിരീഷ്.