s

ആലപ്പുഴ: കുതിരപ്പന്തി "പ്രതീക്ഷ" സ്വയം സഹായ സംഘത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് എം.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു. എച്ച്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ഷിഹാബുദ്ദീൻ സ്വാഗതം പറഞ്ഞു . പി.മഹേഷ് കുമാർ, ഷാജിപോൾ, എസ്.ഹാരിസ് തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴയിൽ നിന്നും
സാഗര ഹോസ്പിറ്റൽ വഴി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മുമ്പ് ഉണ്ടായിരുന്ന ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.