അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 16ാം നമ്പർ ശാഖയിലെ കഞ്ഞിപ്പാടം ചെറുവള്ളിത്തറ ശ്രീഭദ്രാ ഭഗവതി നാഗരാജ ഗുരുദേവക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠാ രജത ജൂബിലിയോട് അനുബന്ധിച്ച് 10ന് രാവിലെ 11.30 മുതൽ മഹാകവി കുമാരനാശാന്റെ കവിതകളുടെ പാരായണ മത്സരം നടക്കും. 20 വയസിൽ താഴെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. വയസ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഒന്നാം സ്ഥാനത്തിന് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 2000 രൂപയും മൂന്നാം സ്ഥാനത്തിന് 1000 രൂപയുംകാഷ് അവാർഡ് ഉണ്ടാകും. അഞ്ചു മിനിറ്റിൽ ഒതുങ്ങുന്നതായിരിക്കണം പാരായണം . 8 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ജോൺസൺ മാത്യു : 9349422386, പി.കെ.രാജു: 9495118488.