ആലപ്പുഴ : ലജനത്ത് സ്കൂളിൽ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുന്നതിനെച്ചൊല്ലി കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. യൂണിറ്റ് കമ്മിറ്റി രൂപീകരിക്കാൻ എസ്.എഫ്.ഐ അനുവദിച്ചതുമില്ല. വാക്കേറ്റത്തിന് ശേഷം പുലയൻവഴി ജംഗ്ഷനിൽ കോൺഗ്രസ് നേതാവിന്റെ കടയിൽ എത്തിയ കെ.എസ്.യു പ്രവർത്തകരെ പിൻതുടർന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. കൈയേറ്റത്തിൽ കെ.എസ്.യു അമ്പലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി തൻസിൽ നൗഷാദിന് പരിക്കേറ്റു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മറ്റോരു പ്രവർത്തകന്റെ മുണ്ട് എസ്.എഫ്‌.ഐ- ഡി.വൈ.എഫ്‌ഐ കീറികളഞ്ഞു. സ്കൂളിലെ ഒരു അദ്ധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നേതാക്കൾ മാനേജർക്ക് കത്തുനൽകി. കെ.എസ്.യു സൗത്ത് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസ് എടുത്തു.