
ചെന്നിത്തല: ജവഹർ നവോദയ വിദ്യാലയം ചെന്നിത്തലയുടെ 32-ാം വാർഷികാഘോഷം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ ഉദ്ഘാടനം ചെയ്തു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് പ്രിൻസിപ്പൽ സി.എച്ച് ദിനേശൻ അവതരിപ്പിച്ചു. വാർഡ് മെമ്പർ പ്രസന്നകുമാരി, വി.എം.സി മെമ്പർ ജയൻ സി.പിള്ള, പി.ടി.സി കോ-ഓർഡിനേറ്റർ അരുൺ കെ. വിജയൻ, വൈസ് പ്രിൻസിപ്പൽ നിർമ്മല, സീനിയർ ടീച്ചർ ബാഹുലേയൻ എന്നിവർ സംസാരിച്ചു.