കായംകുളം : കായംകുളം സസ്യമാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളുടെ ഡെപ്പോസിറ്റ് തുക
കുറച്ചു നൽകാൻ നഗരസഭായോഗം തീരുമാനിച്ചതായി ചെയർപേഴ്സൺ പി.ശശികല പറഞ്ഞു.കഴിഞ്ഞ കൗൺസിൽ കാലയളവിൽ വിവിധ കടമുറികൾക്ക് ഡെപ്പോസിറ്റ് തീരുമാനിച്ചു നൽകിയിരുന്നു.
എന്നാൽ തുക കൂടുതലാണന്നു പറഞ്ഞു കച്ചവടക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പല തവണ നഗരസഭ കച്ചവടക്കാരുമായി പ്രശ്നം പരിഹിക്കുന്നതിനായി ചർച്ച നടത്തിയിരുന്നെങ്കിലും പ്രയോജനം ഉണ്ടായില്ല. നഗരസഭ ആറു കോടിയോളം രൂപ വായ്പ എടുത്തു നിർമ്മിച്ച കെട്ടിടം ഡെപ്പോസിറ്റ് പ്രശ്നത്തിൽ തുറന്നു പ്രവർത്തിക്കാത്ത കാരണത്താൽ വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ഡെപ്പോസിറ്റ് കുറയ്ക്കണമെന്ന
വ്യാപാരികളുടെ അഭ്യർത്ഥന കൂടി മാനിച്ചു കൗൺസിൽ വിഷയം ചർച്ച ചെയ്യുകയും
കഴിഞ്ഞ കൗൺസിൽ നിശ്ചയിച്ച ഡെപ്പോസിറ്റ് തുകയിൽ നിന്ന് 40ശതമാനം കുറയ്ക്കാൻ
തീരുമാനിക്കുകയുമായിരുന്നു.