ഹരിപ്പാട്: മുൻ ജില്ലാ സെഷൻസ് ജഡ്‌ജും കവിയുമായിരുന്ന എം. സുധാകരന്റെ പേരിൽ മുട്ടത്തുസുധ ഫൗണ്ടേഷൻ ട്രസ്റ്റ് നൽകി വരുന്ന 7-ാമതു കവി മുട്ടത്തുസുധ പുരസ്‌കാരം ദുർഗ്ഗാ പ്രസാദിന്റെ 'രാത്രിയിൽ അച്ചാങ്കര' എന്ന കവിതാസമാഹാരത്തിനു ലഭിച്ചതായി ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ഫലകവും പ്രശസ്ത‌ി പത്രവുമടങ്ങുന്നതാണ് പുരസ്ക‌ാരം. 11ന് രാവിലെ 10ന് മൂട്ടം കല്ലിന്റെ കിഴക്കതിൽ വച്ച് നടക്കുന്ന യോഗത്തിൽ പ്രൊഫ. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ പുരസ്കാരം സമർപ്പിക്കും. ട്രസ്റ്റ് ആക്ടിംഗ് പ്രസിഡന്റ് പി.വി ജയചന്ദ്രൻ അധ്യക്ഷത വഹിക്കും. ഡോ. എഴുമറ്റൂർ രാജരാജവർമ്മ, കവി കരിമ്പിൻപുഴ മുരളി, ശ്രീകുമാർ മുഖത്തല എന്നി വരടങ്ങുന്ന സമിതിയാണ് പുരസ്‌കാരജേതാവിനെ നിർണ്ണയിച്ചത്. കോളേജങ്ങ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ അഭിഷേക് എം.ആർ (എസ്.എൻ കോളേജ്, ചേർത്തല), വിന്നി അച്ചാമ്മ ജോർജ് (സി.എം.എസ് കോളേജ്, കോട്ടയം) എന്നിവർക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റും നൽകും. പരിസ്ഥിതി പ്രവർത്തകൻ സുനിൽ സുരേന്ദ്രനെയും ഗണേഷ് പുത്തൂരിനെയും ചടങ്ങിൽ അനുമോദിക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് വി.പി.ജയചന്ദ്രൻ, സെക്രട്ടറി മുട്ടം സി. ആർ. ആചാര്യ, അനിവർഗീസ്സ്, ഡേവിഡ്സൺ ആവണക്കുളം തുടങ്ങിയവർ പങ്കെടുത്തു.