innerwheel-club-mannar


മാന്നാർ: ഇന്റർനാഷണൽ ഇന്നർ വീലിന്റെ നൂറാമത് വർഷവും ഡിസ്ട്രിക്ട് 321 ന്റെ സുവർണ്ണ ജൂബിലിയും ചേർന്ന ആഘോഷ നിറവിൽ ഇന്നർവീൽ ക്ലബ് ഓഫ് ഗോൾഡൻ മാന്നാറിന്റെ രൂപീകരണം നടന്നു. ഡിസ്ട്രിക്ട് ചെയർമാൻ അനിത എസ്.നടരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഡിസ്ട്രിക്ട് എക്സ്റ്റൻഷൻ ഓഫീസർ ലക്ഷ്മി വർത്തിനി, ഡിസ്ട്രിക്ട് സെക്രട്ടറി ലീന ജയകുമാർ, ഡിസ്ട്രിക്ട് ഇന്റർനാഷണൽ സർവീസ് ഓർഗനൈസർ മായ ഗോമസ് എന്നിവർ വിശിഷ്ടാതിഥികളായി. ചെയർമാൻസ് ഗ്രൂപ്പ് പ്രതിനിധി ഡോ.മായ നായർ, ഇന്നർവീൽ ക്ലബ് ചെങ്ങന്നൂർ പ്രസിഡന്റ് റെനി ജോർജ്ജ്, സെക്രട്ടറി സാറാമ്മ മാമ്മൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഡോ.എം.കെ ബീന(ചാർട്ടർ പ്രസിഡന്റ്), രശ്മി ശ്രീകുമാർ(സെക്രട്ടറി), ഷൈനി ഷഫീഖ്(ട്രഷറർ), ബിന്ദു മേനോൻ( ഐ.എസ്.ഒ), അപർണ്ണ ദേവ്(എഡിറ്റർ) എന്നിവർ ചുമതലയേറ്റു.