ആലപ്പുഴ: വള്ളികുന്നം ദൈവപ്പുരയ്ക്കൽ ദേവീക്ഷേത്രത്തിൽ ഉത്സവും പ്രതിഷ്ഠാ വാർഷികവും തിരുമുടി ദർശനവും ഇന്ന് തുടങ്ങി വിവിധ പരിപാടികളോടെ 13ന് സമാപിക്കും. ഇന്നുമുതൽ 10വരെ എല്ലാ ദിവസവും തോറ്റം പാട്ടുണ്ടാകും. 11നാണ് തിരുമുടി ദർശനം. രാവിലെ 5.30ന് മഹാഗണപതി ഹോമം, 8ന് ബ്രഹ്മകലശം, 9ന് ദേവിക്ക് കാപ്പ് കെട്ട്, രാത്രി 7ന് ഭഗവതി സേവ, 7.30ന് കളമെഴുത്തുംപാട്ടം, തിരുമുടി ദർശനം, ദുർഗ്ഗാദേവിക്ക് കാപ്പ്കെട്ട്, വാർഷിക പൂജ,കോലം തുള്ളൽ, പൂപ്പട, ഉത്സവ പൊങ്കാല, പുറത്തെഴുന്നള്ളിപ്പ്, ശ്രീഭൂതബലി, സേവ, തുരുഭാവരണം, തിരുവാവരണ സമർപ്പണം, വി​ളക്ക് അൻപൊലി, പകൽപ്പൂരം, കാവിൽ പൂജ, ഭഗവതി സേവ, തായമ്പക, ഭക്തിഗാനമേള, ഗുരുതി, കുലവാഴവെട്ട് തുടങ്ങിയ ചടങ്ങുകൾ നടക്കും.