
ആലപ്പുഴ: സീനിയർ ജേർണലിസ്റ്റ്‌സ് യൂണിയൻ ജില്ലാ കമ്മറ്റി പ്രസിഡന്റായി കളർകോട് ഹരികുമാറിനെയും, സെക്രട്ടറിയായി എ.ഷൗക്കത്തിനെയും വീണ്ടും തിരഞ്ഞെടുത്തു. വി.എസ്.സുരേഷ്ബാബുവാണ് ജോയിന്റ് സെക്രട്ടറി. സംസ്ഥാനകമ്മറ്റിയിലേക്ക് ജെ.ആർ.പറത്തറയേയും, കെ.ജയപ്രകാശിനേയും തിരഞ്ഞെടുത്തു. കളർകോട്ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷികയോഗം എസ്.ജെ.യു.കെ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആർ.പറത്തറ ഉദ്ഘാടനംചെയ്തു. സംസ്ഥാനകമ്മറ്റിയംഗം പി.ജയനാഥ് സംഘടനാ പ്രവർത്തന അവലോകനം നടത്തി. കൊല്ലത്ത് നടക്കുന്ന യൂണിയന്റെ സംസ്ഥാന സമ്മേളനം വൻവിജയമാക്കാൻ യോഗം തീരുമാനിച്ചു.