
മാന്നാർ: ചെങ്ങന്നൂർ നിയോജക മണ്ഡലം ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ മാന്നാർ കുരട്ടിക്കാട് നാഷണൽ ഗ്രൻഥശാലയിൽ രാഷ്ടപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും സ്മൃതിസംഗമവും നടത്തി. ഗാന്ധിദർശൻ സമിതി സംസ്ഥാനസെക്രട്ടറി സി.കെ.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ബി.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ബാലകൃഷ്ണപിള്ള പന്തപ്ലാവിൽ രചിച്ച ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ പങ്ക് എന്ന പുസ്തകം യോഗത്തിൽ പ്രകാശനം ചെയ്തു. മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത്ശ്രീരംഗം, ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ഉമ്മൻനൈനാൻ, മധുപുഴയോരം, വത്സലബാലകൃഷ്ണൻ, രമേശ്എണ്ണക്കാട്, ഹരിആര്യമംഗലം, വിനീത്തോമസ്, സജിമെഹബൂബ്, രാധാമണിശശീന്ദ്രൻ, രത്നകല, പി.കെ.ചെല്ലപ്പൻ, ജോസ്കറുവേലി എന്നിവർ പ്രസംഗിച്ചു.