ആലപ്പുഴ: തയ്യൽ തൊഴിലാളികളാടുള്ള സർക്കാർ അവഗണനയ്ക്കെതിരെ ആലപ്പുഴയിൽ പ്രതിഷേധം ഇരമ്പി . ഒന്നാം പിണറായി സർക്കാർ വാഗ്ദാനം ചെയ്ത വിരമിക്കൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തോണ്ടൻ കുളങ്ങരയിലെ തയ്യൽ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

ജില്ലാ സെക്രട്ടറി എം.കാർത്തികേയൻ പൂച്ചാക്കൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കലവൂർ വി.കെ മണി, എസ്.മോഹൻദാസ് , ജോസഫ് സൈമൺ, ശാരദ തങ്കപ്പൻ , ജില്ലാ ട്രഷറർ പി.എസ്.യൂസഫ് തിരുവൻ വണ്ടൂർ , അമ്പിളി , റോസ് ബാബു, മംഗല കുമാരി എന്നിവർ സംസാരിച്ചു.