ആലപ്പുഴ: കൊന്നതാണ് ഗാന്ധിജിയെ, കൊല്ലരുത് മതേതര ഇന്ത്യയെ എന്ന മുദ്രാവാക്യവുമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ രാഷ്ട്രീയ യുവജനതാദൾ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ആർ.ജെ.ഡി ജില്ലാപ്രസിഡന്റ് സാദിക് എം.മാക്കിയിൽ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഹാപ്പി പി.അബു അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗിരീഷ് ഇലഞ്ഞിമേൽ, മോഹൻ സി.അറവന്തറ, ജില്ലാ സെക്രട്ടറി അനിരാജ് ആർ. മുട്ടം, സംസ്ഥാന കമ്മിറ്റിയംഗം അരുൺ പേരിശേരി, ജില്ലാ സെക്രട്ടറി അഡ്വ.സെയ്ത് മുഹമ്മദ് സാലിഹ്, അനിൽ കുമാർ, മധു പ്രസാദ്,ആർ.പ്രസന്നൻ, എം.ആർ.രാജീവ്‌,കുര്യൻ മൈനാത്ത്, പ്രസന്നൻ പള്ളിപ്പുറം, പി.എസ്.മുജീബ് എന്നിവർ സംസാരിച്ചു.