ഹരിപ്പാട്: പുരോഗമന കലാസാഹിത്യ സംഘം മുതുകുളം യൂണിറ്റ് കമ്മിറ്റി മുതുകുളം തെക്ക് സാഹിത്യസേവിനി ഗ്രന്ഥശാലയെ ആദരിച്ചു. ചലച്ചിത്രകാരൻ പി.പത്മരാജൻ അനുസ്മരണവും നടത്തി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതിയംഗം പ്രൊഫ. വി.ഐ.ജോൺസൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രൊഫ.എൻ.മോഹനൻപിള്ള അധ്യക്ഷനായി. ഡോ.സജിത്ത് ഏവൂരേത്ത്, പി. പത്മരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജിൽ നിന്നും ഗ്രന്ഥശാല പ്രസിഡന്റ് എസ്. മുരളികുമാറും സെക്രട്ടറി പി.സുധാകരൻ ഉണ്ണിത്താനും ആദരവ് ഏറ്റുവാങ്ങി. കലാ-കായിക-സാഹിത്യ രംഗത്തെ പ്രതിഭകളെ മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ആദരിച്ചു. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. വിജയകുമാർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി രമേശ്കുമാർ, ഏരിയ പ്രസിഡന്റ് എം.കെ വേണുകുമാർ, ഏരിയ സെക്രട്ടറി രവിപ്രസാദ്, യൂണിറ്റ് സെക്രട്ടറി പി.മധു, കെ.ബി ഗോപാലകൃഷ്ണ പിള്ള, മുതുകുളം ശശികുമാർ, എന്നിവർ സംസാരിച്ചു.