കുട്ടനാട്: കർഷകസമരത്തിലുണ്ടായ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ 16ന് കർഷകരേയും തൊഴിലാളികളേയും അണിനിരത്തിക്കൊണ്ട് ദേശീയപ്രക്ഷോഭം സംഘടിക്കുമെന്ന് എ ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു.
കുട്ടനാട് താലൂക്ക് കർഷക തൊഴിലാളി യൂണിയൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എം.പി.വിശ്വംഭരൻ അദ്ധ്യക്ഷനായി. ബി.കെ.എം.യു ജില്ലാസെക്രട്ടറി ആർ.അനിൽകുമാർ, എസ്.കെ.ദാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.ഡി.സുശീലൻ,
ബി. ലാലി, കെ.വി. ജയപ്രകാശ്, ആർ.രാജേന്ദ്രകുമാർ, സാറാമ്മതങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു.