ചാരുംമൂട്: കരിമുളയ്ക്കൽ സനാതന ഗുരുകുല ക്ഷേത്രത്തിലെ പന്തിരുകുല മഹാ ജ്യോതി പ്രതിഷ്ഠാ മഹോത്സവം 2,3,4 തീയതികളിൽ നടക്കും. പറയിപെറ്റ പന്തിരുകുല ഗുരുക്കന്മാരുടെ ചൈതന്യത്തെ മഹാ ജ്യോതിയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഏക ക്ഷേത്രമാണിത്. 2 ന് രാവിലെ 5 ന് മഹാ ചണ്ഡികാ ഹോമം, 1 ന് അന്നദാനം, വൈകിട്ട് 4 ന് തിരുക്കുറൽ പ്രഭാഷണം, രാത്രി 7.30 ന് പന്തിരുകുല രാഗമാലിക. 3 ന് രാവിലെ 6.30 ന് ലക്ഷം താംബൂല സമർപ്പണ മഹായജ്ഞം സമാരംഭം, 8 ന് പറനിറയ്ക്കൽ, 12.30 ന് പ്രസാദമൂട്ട്, 4 ന് മഹാ ജ്യോതി മഹോത്സവ ഘോഷയാത്ര, 7 ന് പന്തിരുകുല ആദ്ധ്യാത്മിക സമ്മേളനം ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. പ്രഥമ ദിവ്യപ്രഭശ്രീ പുരസ്കാരം കൊടിക്കുന്നിൽ സുരേഷ് എം.പി ബാലപ്രജാപതി അഡികളാറിന് സമ്മാനിക്കും. മുഖ്യ പ്രഭാഷണവും ആദരിക്കലും എം.എസ്. അരുൺകുമാർ എം.എൽ.എ നിർവ്വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്.ബിജു പന്തിരു കുല സാഹോദര്യ സന്ദേശം നൽകും. രാത്രി 9 ന് നൃത്തനൃത്യങ്ങൾ.