photo

ചേർത്തല: ചെറികിട കേബിൾ ടി.വി ബ്രോഡ്ബാൻഡ് സംരംഭങ്ങൾക്കെതിരായി കെ.എസ്.ഇ.ബി നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ച് കേബിൾ ടി.വി ഓപ്പറേ​റ്റേഴ്സ് അസോസിയേഷൻ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രകടനവും ധർണയും നടത്തി. പ്രകടനത്തിന് ശേഷം നടന്ന ധർണ ജില്ലാ പ്രസിഡന്റ് ജി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് ജെ.വിനോദ് കുമാർ അദ്ധ്യക്ഷനായി.മേഖലാ സെക്രട്ടറി പി.മധു,അജിത്ദാസ് മണിബെൻ,പി.എസ്.സിബി.ടി.എം.ഷെരീഫ് എന്നിവർ സംസാരിച്ചു.