കുട്ടനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ 32ാം ചമ്പക്കുളം യൂണിറ്റ് സമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എസ്.പ്രദീപ്കുമാർ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അഗസ്റ്റിൻ ജോസ് റിപ്പോർട്ടും കെ. ആർ മംഗളാനന്ദൻ കണക്കും അവതരിപ്പിച്ചു. എൻ.പി.ജയിംസ്, എൻ.ആർ. പങ്കജാക്ഷക്കുറുപ്പ്, ബി.കമലമ്മ, എൽ.ശിവൻ എന്നിവർ സംസാരിച്ചു. അഗസ്റ്റിൻ ജോസ് (സെക്രട്ടറി),​ കെ.ആർ. മംഗളാനന്ദൻ (ട്രഷറർ) എന്നിവരടങ്ങുന്ന 21അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.