കുട്ടനാട് : കെ. എസ്.ആർ ടി സി തിരുവല്ല- ആലപ്പുഴ റൂട്ടിലെ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരൻ മരിച്ചു. തമിഴ്നാട് രാജപാളയം ഒയ്യംപള്ളി സ്ട്രീറ്റിൽ കെ.ബാലസുബ്രമഹ്മണ്യൻ (64) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെ നീരേറ്റുപുറം ജംഗ്ക്ഷനിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട ബാലസുബ്രമഹ്മണ്യനെ ഉടൻ എടത്വാ ജൂബിലി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടത്വാ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.