
മാന്നാർ : എസ്.എൻ.ഡി.പി യോഗം 3711-ാംനമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖായോഗത്തിലെ 14795-ാംനമ്പർ ശാരദവിലാസം വനിതാസംഘത്തിന്റെ 28-ാമത് വാർഷിക പൊതുയോഗം ശാഖാ ആഡിറ്റോറിയത്തിൽ മാന്നാർ യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ് ഉദ്‌ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം കൺവീനർ പുഷ്പ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സുജാത നുന്നുപ്രകാശ് സംഘടനാ സന്ദേശം നൽകി. വനിതാസംഘം സെക്രട്ടറി ലതാ ഉത്തമൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ, സെക്രട്ടറി രാധാകൃഷ്ണൻ.എസ്, വൈസ്പ്രസിഡന്റ് വി.വിവേകാനന്ദൻ, വനിതാസംഘം യൂണിയൻ കമ്മിറ്റിയംഗം സിന്ധു സോമരാജൻ, ബുധനൂർ മേഖല വനിതാസംഘം ചെയർപേഴ്‌സൺ സിന്ധുസജീവൻ, വിവിധ കുടുംബയോഗങ്ങളുടെ ഭാരവാഹികളായ കെ.ശിവരാമൻ, സജിതാദാസ്, ഡി.ഗംഗാധരൻ, കുമാരിസംഘം പ്രസിഡന്റ് അശ്വതിവേണുഗോപാൽ, യൂത്ത്മൂവ്മെന്റ് സെക്രട്ടറി ഗായത്രിഗോപൻ എന്നിവർ സംസാരിച്ചു. വനിതാസംഘം പ്രസിഡന്റ് സുജാസുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് സുധാവിവേക് നന്ദിയും പറഞ്ഞു.