ഹരിപ്പാട്: കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷം നാളെ സ്ക്കൂൾ അങ്കണത്തിൽ നടക്കും. സ്കൂൾ അക്കാദമിക് ഡയറക്ടർ ഗ്ലോറി തോമസ് രാവിലെ 10ന് പതാക ഉയർത്തും. വൈകിട്ട് 4ന് പൊതുയോഗം കവി വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഫാ. ജെയിംസ് വർഗീസ്, സ്കൂൾ മാനേജർ എ. വി. തോമസ്, പി.ടി.എ പ്രസിഡന്റ് പി. സി. അനിൽകുമാർ, അഡ്മിനിസ്ട്രേറ്റർ ജേമി തോമസ്, അക്കാദമിക് കോർഡിനേറ്റർ മിനി കോശി, സ്കൂൾ ഹെഡ്ഗേൾ ദേവികൃഷ്ണ, സ്കൂൾ ഹെഡ് ബോയ് ആദിത്യൻ എന്നിവർ പങ്കെടുക്കും.