മാവേലിക്കര : മറ്റം മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഇന്ന് നടക്കും. കലാപരിപാടികൾ, നാടകങ്ങൾ, ഘോഷയാത്രകൾ താലപ്പൊലി, എഴുന്നള്ളിപ്പ് തുടങ്ങിയ വിവിധ പരിപാടികളോട് കൂടി 14 ദിവസത്തെ കരക്കാരുടെ ഉത്സവവും ഫെബ്രുവരി 15ന് അശ്വതി മഹോത്സവവും നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് എം.രാമചന്ദ്രൻ, ജനറൽ സെക്രട്ടറി മനോഹരൻ.കെ, ഖജാൻജി കെ.സോമൻ എന്നിവർ അറിയിച്ചു.