
അമ്പലപ്പുഴ: വളഞ്ഞവഴിയിൽ എം.ആർ.എഫ് ഐസ് പ്ലാന്റിലെ ഓപ്പറേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി. കരുമാടി ഭജനമഠം വാഴേക്കളം വീട്ടിൽ മാത്യു വർഗീസിനെയാണ് (66) ഇന്നലെ രാത്രി 9.15 ഓടെ തലയടിച്ച് നിലത്തു വീണ നിലയിൽ മറ്റു ജീവനക്കാർ കണ്ടത്.ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ലൈലമ്മ. മക്കൾ: ജൈനത്ത്, ജൈനമ്മ.