modi

 തമിഴ്നാട്ടിൽ 19,850 കോടിയുടെ പദ്ധതികൾ

 ലക്ഷദ്വീപിൽ 1150 കോടിയുടെ പദ്ധതികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്, ലക്ഷദ്വീപ്, കേരള സന്ദർശനം ഇന്നു മുതൽ. ഇന്ന് രാവിലെ 10.30ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നാണ് തുടക്കം. ഉച്ചയ്‌ക്ക് ലക്ഷദ്വീപിലും നാളെ കേരളത്തിലും എത്തും.

ഇന്ന് കാലത്ത് തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവകലാശാലയുടെ 38-ാംബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയാകുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12നു നടക്കുന്ന പൊതുപരിപാടിയിൽ, വ്യോമയാനം, റെയിൽ, റോഡ്, എണ്ണ-വാതകം, കപ്പൽവ്യാപാരം, ഉന്നത വിദ്യാഭ്യാസ മേഖല എന്നിവയുമായി ബന്ധപ്പെട്ട 19,850 കോടി രൂപയിലധികമുള്ള വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ചെങ്കോട്ട-തെങ്കാശി ജഗ്ഷൻ പാത വൈദ്യുതീകരണം മലയാളികൾക്കും പ്രയോജനപ്പെടും.

3.15ന് ലക്ഷദ്വീപിലെത്തുന്ന മോദിക്ക് അഗത്തിയിൽ പൊതുപരിപാടിയുണ്ട്. നാളെ ഉച്ചയ്ക്ക് 12ന് കവരത്തിയിൽ ടെലികമ്യൂണിക്കേഷൻ, കുടിവെള്ളം, സൗരോർജം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടവികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും.

അന്താരാഷ്ട്ര ടെർമിനൽ

തിരുച്ചിറപ്പള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1100 കോടിയിലധികം ചെലവിൽ വികസിപ്പിച്ച രണ്ട് നിലകളുള്ള അന്താരാഷ്ട്ര ടെർമിനൽ ഉദ്ഘാടനം

റെയിൽവേ പാതി ഇരട്ടിപ്പിക്കൽ: സേലം-മാഗ്നസൈറ്റ് ജംഗ്ഷൻ-ഓമല്ലൂർ-മേട്ടൂർ അണക്കെട്ട് പാത, മധുര-തൂത്തുക്കുടിപാത, തിരുച്ചിറപ്പള്ളി-മാനാമധുരൈ-വിരുദുനഗർ, വിരുദുനഗർ-തെങ്കാശി ജംഗ്ഷൻ.ചെങ്കോട്ട-തെങ്കാശി ജങ്ഷൻ-തിരുനെൽവേലി

വൈദ്യുതീകരണം: ചെങ്കോട്ട-തെങ്കാശി ജഗ്ഷൻ-തിരുനെൽവേലി - തിരുച്ചെന്തൂർ

 ദേശീയ പാതാ ഉദ്ഘാടനം: ദേശീയ പാതാ 81ൽ ട്രിച്ചി - കല്ലകം നാലുവരിപ്പാത; കല്ലകം - മീൻസുരുട്ടി ഭാഗത്ത് 4/2-വരി പാത; ദേശീയ പാതാ -785 ൽ ചെട്ടികുളം - നത്തം നാലുവരിപ്പാത, ദേശീയ പാതാ 536ൽ കാരക്കുടി-രാമനാഥപുരം രണ്ടുവരി പാത, ദേശീയ പാതാ-179എ സേലം - തിരുപ്പത്തൂർ - വാണിയമ്പാടി നാലുവരിപ്പാത

ദേശീയ പാത തറക്കല്ലിടൽ: മാമല്ലപുരം, കൽപ്പാക്കം ആണവനിലയം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിനുള്ള ദേശീയ പാതാ 332എയിൽ മുഗയ്യൂർ-മരക്കാനം നാലുവരിപ്പാത

 കാമരാജർ തുറമുഖത്ത് പുതിയ ബർത്ത് ഉദ്ഘാടനം

 9000 കോടിയിലധികം രൂപയുടെ പെട്രോളിയം - പ്രകൃതിവാതക പദ്ധതികളുടെ തറക്കല്ലിലും ഉദ്ഘാടനവും

കൽപ്പാക്കം ഇന്ദിരാഗാന്ധി ആണവ ഗവേഷണ കേന്ദ്രത്തിൽ ഡെമോൺസ്ട്രേഷൻ ഫാസ്റ്റ് റിയാക്ടർ ഇന്ധന പുനഃസംസ്കരണ നിലയം (ഡി.എഫ്.ആർ.പി) ഉദ്ഘാടനം(400 കോടി രൂപ ചെലവിൽ പൂർണമായും ഇന്ത്യൻ ശാസ്ത്രജ്ഞർ രൂപകൽപ്പന ചെയ്തതത്).

 തിരുച്ചിറപ്പള്ളി എൻ.ഐ.ടി ഹോസ്റ്റൽ ഉദ്ഘാടനം

കൊച്ചി-ലക്ഷദ്വീപ് സബ്മറൈൻ

 കൊച്ചി-ലക്ഷദ്വീപ് സബ്മറൈൻ ഒപ്റ്റിക്കൽ ഫൈബർ കണക്‌ഷൻ പദ്ധതി

 ലക്ഷദ്വീപിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുതകുന്ന കടൽ വെള്ളത്തിൽ നിന്നും ഉപ്പ് വേർതിരിക്കാനുള്ള നിലയം

 ലക്ഷദ്വീപിലെ ആദ്യത്തെ ബാറ്ററി പിന്തുണയുള്ള സൗരോർജ നിലയം, ഇന്ത്യൻ റിസർവ് ബറ്റാലിയൻ കോംപ്ലക്‌സിലെ പുതിയ കെട്ടിടം

കൽപേനി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം, ആന്ദ്രോത്ത് , ചെത്‌ലാത്ത്, കദ്മത്ത്, അഗത്തി, മിനിക്കോയ് ദ്വീപുകളിൽ മാതൃകാ അങ്കണവാടികൾ (നന്ദ് ഘർ)തറക്കല്ലിടൽ.