
ന്യൂഡൽഹി: മകൾ ഷർമ്മിളയ്‌ക്കൊപ്പം വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ വിധവ വിജയമ്മയും കോൺഗ്രസിലേക്കെന്ന് സൂചന. ഇന്ന് കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ച ഷർമ്മിളയ്‌ക്കൊപ്പം വിജയമ്മയും ഡൽഹിക്ക് തിരിച്ചിട്ടുണ്ട്. 2022 ജൂലായിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ഓണററി പ്രസിഡന്റ് സ്ഥാനം രാജിവച്ച വിജയമ്മ തെലങ്കാനയിൽ ഷർമിളയ്‌ക്കൊപ്പം പ്രവർത്തിച്ചു വരികയാണ്. വിജയമ്മയെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്നറിയുന്നു.