ന്യൂഡൽഹി: ഇ.പി.എഫ്.ഒ പെൻഷൻ പദ്ധതിയിലെ അംഗങ്ങൾ നൽകിയ ഉയർന്ന പെൻഷനുള്ള അപേക്ഷകളിൽ വേതന വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ തൊഴിലുടമകൾക്കുള്ള സമയപരിധി മേയ് 31വരെ നീട്ടി.
3.6 ലക്ഷത്തിലധികം അപേക്ഷകളിൽ തൊഴിലുടമകളുടെ പക്കൽനിന്ന് വിശദാംശങ്ങൾ കിട്ടാനുണ്ട്. ഇതു പരിഗണിച്ചാണ് സമയം നീട്ടിയത്.