jail

ന്യൂഡൽഹി : ജയിലുകളിൽ ജാതിവിവേചനമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിനും കേരളം അടക്കം 11 സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഓൺലൈൻ വാർത്താ വെബ്സൈറ്റിലെ മാദ്ധ്യമപ്രവർത്തക സുകന്യ ശാന്ത സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നാലാഴ്ച്ചയ്ക്കകം മറുപടി സമർപ്പിക്കണം. വിഷയത്തിൽ സോളിസിറ്രർ ജനറൽ തുഷാർ മേത്തയുടെ സഹായവും കോടതി തേടി. തടവുകാരുടെ ജാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ജോലികൾ തരംതിരിച്ചു നൽകുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്.