ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മൂന്നാം തവണയും ഇ.ഡിക്ക് മുന്നിൽ ഹാജരായില്ല.
ഇന്നലെ ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാനായിരുന്നു നിർദ്ദേശം. നേരത്തേ നവംബർ രണ്ടിനും ഡിസംബർ 21നും ഹാജരാകണമെന്ന് സമൻസ് നൽകിയിരുന്നു. ആദ്യതവണ മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും രണ്ടാമത് പത്ത് ദിവസത്തെ വിപാസന ധ്യാനത്തിനായി പഞ്ചാബ് ഹോഷിയാർപുരിലെ ധ്യാനകേന്ദ്രത്തിലേക്കും പോകുകയായിരുന്നു.
ക്രിമിനലിനെ പോലെ ഒളിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി പരിഹസിച്ചു.
റിപ്പബ്ലിക് ദിന പരേഡ് ഒരുക്കങ്ങളുടെ തിരക്കിലാണെന്ന് ഇ.ഡിക്ക് അയച്ച കത്തിൽ കേജ്‌രിവാൾ അറിയിച്ചു. സാക്ഷിയായിട്ടാണോ, സംശയിക്കപ്പെടുന്നയാളെന്ന നിലയിലാണോ വിളിക്കുന്നതെന്ന് സമൻസിൽ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.