
ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ശാസ്ത്രീയ സർവേ റിപ്പോർട്ട് പുറത്തുവിടുന്നത് നാലാഴ്ച്ചത്തേക്ക് മാറ്രിവയ്ക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വാരാണസി ജില്ലാക്കോടതിയോട് ആവശ്യപ്പെട്ടു. മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് അതുവരെ തുറക്കരുത്. 1991ലെ സിവിൽ ഹർജിയിൽ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കാനാണിത്. ജൂലായ് 21നാണ് വാരാണസി ജില്ലാക്കോടതി ശാസ്ത്രീയ സർവേയ്ക്ക് ഉത്തരവിട്ടത്. ഡിസംബർ 18ന് സർവ്വേ റിപ്പോർട്ട് സമർപ്പിച്ചു. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ നിർദ്ദേശപ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരുഭാഗം പൊളിച്ചുകളഞ്ഞ് മസ്ജിദ് നിർമിച്ചുവെന്ന ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.