ന്യൂഡൽഹി : ഇന്നലെ സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും, അഭിഭാഷകനും തമ്മിൽ വാക്കുതർക്കമുണ്ടായത് കോടതിവൃത്തങ്ങളെ അമ്പരപ്പിച്ചു. ഒരു ഹർജി ലിസ്റ്ര് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാഗ്വാദം. ശബ്ദം താഴ്ത്തി സംസാരിച്ചില്ലെങ്കിൽ കോടതി മുറിയിൽ നിന്ന് പുറത്താക്കുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. ശബ്ദമുയർത്തി വിരട്ടാൻ നോക്കരുത്. 23 വർഷത്തെ എന്റെ കരിയറിൽ അത് അനുവദിച്ചിട്ടില്ല. കരിയറിന്റെ അവസാന വർഷത്തിൽ അനുവദിക്കാൻ പോകുന്നുമില്ല. കോടതിക്കുള്ളിലെ മര്യാദ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ അഭിഭാഷകൻ മാപ്പു പറഞ്ഞു.