
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ‌്ത അയോദ്ധ്യ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകാനും 'അയോദ്ധ്യധാം" മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം എന്ന് പേരിടാനുമുള്ള ശുപാർശകൾ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. അയോദ്ധ്യയുടെ സാമ്പത്തിക സാദ്ധ്യതകൾ വർദ്ധിപ്പിക്കാനും ആഗോള തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ ഉയരാനും അന്താരാഷ്ട്ര പദവി പ്രധാനമാണെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി. മഹർഷി വാത്മീകി എന്ന പേരിലൂടെ വിമാനത്താവളത്തിന് സാംസ്‌കാരിക സ്‌പർശം നൽകുകയും രാമായണം രചിച്ച മഹർഷി വാത്മീകിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുകയുമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.