ni

ന്യൂഡൽഹി: ആംആദ്‌മി പാർട്ടി ദേശീയ സെക്രട്ടറി നിർമ്മൽ സിംഗും മകൾ ചിത്ര സർവാരയും കോൺഗ്രസിൽ ചേർന്നു. 2019ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ആംആദ്‌മി പാർട്ടിയിലേക്ക് പോയവരാണ് ഇരുവരും. നിർമ്മൽ സിംഗ് മുൻ കോൺഗ്രസ് സർക്കാരിൽ മന്ത്രിയും മകൾ ചിത്ര അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ഭാരവാഹിയുമായിരുന്നു.

ഹരിയാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബരിയ, ഹരിയാന പി.സി.സി അദ്ധ്യക്ഷൻ ഉദയ് ഭാൻ, നിയമസഭാ കക്ഷി നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ, മകനും എംപിയുമായ ദീപേന്ദർ സിംഗ് ഹൂഡ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുവരും കോൺഗ്രസ് അംഗത്വമെടുത്തത്.

നിർമ്മൽ സിംഗ് ഏഴ് വർഷത്തോളം ഹരിയാന പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റും നാല് തവണ എം.എൽ.എയുമായിരുന്നു. നിർമ്മൽ സിംഗിന്റെ അനുയായികളായ 256 പേരും ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു.